കോഴിക്കോട് മാവോയിറ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലന്റെയും താഹയുടേയും ജാമ്യാപേക്ഷ കോഴിക്കോട് പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
യുഎപിഎ ചുമത്തിയതിനെതിരെ പ്രതിപക്ഷത്തുനിന്നും ഭരണപക്ഷത്തുനിന്നും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അന്വേഷണസംഘം.
യു.എ.പി.എ ചുമത്തിയ നടപടി പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രൊസിക്യൂഷന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.ഇരുവരും വളരെക്കാലമായി നിരീക്ഷണത്തിലാണെന്നും ലഘുലേഖ മാത്രമല്ല തെളിവെന്നും പൊലീസ് പറയുന്നു.