കൂടത്തായി; കൂടത്തായിലെ ആറുപേരുടെ ദുരൂഹ മരണം കൊലപാതകമെന്ന് സൂചന. മരിക്കുന്നതിനു തൊട്ടുമുമ്പ് ആറു പേരും ഭക്ഷണം കഴിച്ചിരുന്നു. ഒരാളുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. മരിച്ചവരുടെ മൃതദേഹഅവശിഷ്ടങ്ങള്‍ പരിശോധനക്ക് നല്‍കിക്കഴിഞ്ഞു എന്നും ഫലം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പരിശോധനാഫലം ലഭിച്ചശേഷമേ പുറത്ത് വിടാനാവൂ എന്നും എസ്.പി സൈമണ്‍ അറിയിച്ചു.
കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിസിലി, സിസിലിയുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് ദുരൂഹവും സമാനവുമായ സാഹചര്യത്തിലാണ് മരിച്ചത്. വര്‍ഷങ്ങളുടെ ഇടവേളയില്‍ ഒരേപോലെ ഉണ്ടായ മരണത്തിന് ശേഷം പിന്നീട് ടോം തോമസിന്റെ സ്വത്തുക്കള്‍ വ്യാജ ഒസ്യത്തിന്റെ സഹായത്തോടെ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അമേരിക്കയിലുള്ള മകന്‍ റോജോ പരാതി നല്‍കി. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി.
2011ല്‍ ടോം തോമസിന്റെ മകന്‍ റോയിയും തൊട്ടുപിന്നാലെ അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരിച്ചു. റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍, കഴിച്ച ഭക്ഷണത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ ഈ വിവരം മറച്ചുവെക്കുകയായിരുന്നു. ഒരുവര്‍ഷത്തിനുശേഷം മാസങ്ങളുടെ വ്യത്യാസത്തില്‍ ടോമിന്റെ സഹോദര പുത്രന്റെ ഭാര്യയായ സിസിലിയും മകള്‍ അല്‍ഫോന്‍സയും മരിച്ചു. പെട്ടന്ന് കുഴഞ്ഞുവീണുള്ള മരണമായിരുന്നു എല്ലാം. മരിച്ച എല്ലാവരുടെയും ശരീരത്തിലേക്ക് ബാഹ്യമായ എന്തോ പദാര്‍ത്ഥം എത്തി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. കല്ലറകളില്‍ നിന്ന് ശേഖരിച്ച മൃതദേഹ ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നാലെ അന്തിമ നിഗമനത്തിലേക്ക് എത്താനാകു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവിയടക്കം ആറംഗ വിദഗ്ധ സംഘത്തിന്റെ തേതൃത്വത്തിലാണ് പരിശോധന നടത്തിയത്.