Kerala News

പെൺ സുഹൃത്ത് വീട്ടുകാരോടൊപ്പം പോയി; ഹൈക്കോടതി വരാന്തയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

ഹൈക്കോടതി വരാന്തയിൽ യുവാവിന്റെ ആത്മഹത്യ ശ്രമം. ഹേബിയസ് കോര്‍പസ് ഹര്‍ജിയിലെ കക്ഷി തൃശൂർ സ്വദേശി വിഷ്ണുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹേബിയസ് കോര്‍പസിലൂടെ ഹാജരാക്കിയ പെണ്‍കുട്ടി വീട്ടുകാരോടൊപ്പം പോകാന്‍ സമ്മതമറിയിച്ചതോടെയാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.ആരോ​ഗ്യനില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവാവിനൊപ്പമുളള നിയമവിദ്യാ‍ർഥിനിയായ യുവതിയെ ഹാ‍ജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലായിരുന്നു ഇത്.
കോടതിയിലെത്തിയ യുവതി യുവാവിനൊപ്പം പോകാൻ താൽപര്യമില്ലെന്ന് അറിയിച്ചു, ഇത് കേട്ടതിന് പിന്നാലെയാണ് പുറത്തേക്കിറങ്ങി കോടതി വരാന്തയിൽവെച്ച് കൈ ഞരമ്പ് മുറിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!