Kerala

ക​ഞ്ചി​ക്കോ​ട്ട് മരണപ്പെട്ട അതിഥി തൊ​ഴി​ലാ​ളി​യുടെ മൃതദേഹം വിട്ടു നൽകാതെ പ്രതിഷേധം

പാ​ല​ക്കാ​ട് : ക​ഞ്ചി​ക്കോ​ട്ട് മൂ​ന്നു അതിഥി തൊ​ഴി​ലാ​ളി​ക​ൾ മരണപ്പെട്ടു.ജാ​ർ​ഖ​ണ്ഡ്‌ സ്വദേശികളായ ക​നാ​യി വി​ശ്വ​ക​ർ​മ (21), അ​ര​വി​ന്ദ് കു​മാ​ർ (23), ഹ​രി​യോം കു​നാ​ൽ (29) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത് അതേ സമയം മൃതദേഹം വിട്ടു നൽകാതെ പ്രതിഷേധിക്കുകയാണ് മറ്റു സഹ പ്രവർത്തകരായ അതിഥി തൊഴിലാളികൾ മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ആ​രോ​പി​ച്ച് അക്രമാസക്‌തരായ ഇവരുടെ സു​ഹൃ​ത്തു​ക്ക​ൾ മൃ​ത​ദേ​ഹ​ങ്ങ​ൾ കൊ​ണ്ടു​പോ​കുന്നത്‌ ബലമായി തടഞ്ഞു.സംഭവ സ്ഥലത്തെത്തിയ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ആം​ബു​ല​ൻ​സ്‌ അടക്കം മൂന്ന്‌ വാഹനങ്ങൾ തല്ലിതകർത്തു. ആക്രമണത്തിൽ ആറ്‌ അഗ്‌നിസേനാ പ്രവർത്തകർക്ക്‌ പരിക്കേറ്റു.

ഇന്നലെ രാ​ത്രി 10.30ന് ​ക​ഞ്ചി​ക്കോ​ട് ഐ​ഐ​ടി​ക്കു സ​മീ​പ​മു​ള്ള ട്രാ​ക്കി​ലാ​ണ് ഇ​വ​രുടെ മൃതദേഹം കണ്ടെത്തിയത് ട്രെയിൻ തട്ടി മരണപ്പെട്ടതാവം എന്നാണ് ആദ്യ നിഗമനം.ഹ​രി​യോം കു​നാ​ൽ മ​രി​ച്ച നി​ല​യി​ലും ബാ​ക്കി ര​ണ്ടു പേ​ർ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ലു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. ഹ​രി​യോം കു​നാ​ലിന്റെ മൃതദേഹം തൊഴിലാളികൾ വിട്ടുകൊടുക്കാതെ തടഞ്ഞുവെച്ചിരിക്കയാണ്‌. മൃതദേഹം ഏറ്റെടുക്കാൻ ജില്ലാ കലക്‌ടർ രാവിലെ സ്‌ഥലത്തെത്തി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!