എല്ലാവരും ഒരു പോലെ ഉറ്റു നോക്കുന്ന ഇടങ്ങളിൽ ഒന്നാണ് ദക്ഷിണേന്ത്യ.തമിഴ്നാട്ടിലും തെലങ്കാനയിലും ഇന്ത്യ സഖ്യം മുന്നിൽ നിൽക്കുമ്പോൾ ആന്ധ്രാ പ്രദേശിലും കർണാടകയിലും എൻ ഡി എ ആണ് ലീഡ് ചെയ്യുന്നത്. എന്നാൽ കേരളത്തിൽ ശക്തമായ ലീഡ് കോൺഗ്രസ് നേടുന്നു. കേരളത്തിൽ 20 ഇൽ 18 സീറ്റിൽ ലീഡ്.തമിഴ്നാട്ടിൽ 39 സീറ്റിൽ 36 സീറ്റും ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നു. തെലങ്കാനയിൽ 17 സീറ്റ് ആണ് ആകെ ഉള്ളത്. അതിൽ 10 സീറ്റ് ലീഡ് ഇന്ത്യ സഖ്യം നേടി. ബി ജെ പി യ്‌ക്ക് 6 സീറ്റ് ലീഡ് ആണ്. ആന്ധ്രായിൽ 25 ഇൽ 19 ഉം നേടി എൻ ഡി എ ആണ് മുന്നിൽ. ഒരു സീറ്റ് പോലും ഇന്ത്യ സഖ്യം നേടിയില്ല. കർണാടകയിൽ 21 സീറ്റ് നേടി എൻ ഡി എ മുന്നിൽ നിൽക്കുന്ന സാഹചര്യം കാണുന്നു. ആകെ സീറ്റ് 28 ആണ്.
ദക്ഷിണേന്ത്യയിൽ ആര്?തമിഴ്നാട്ടിലും തെലങ്കാനയിലും ഇന്ത്യ സഖ്യം മുന്നിൽ
