ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 2.15 ലക്ഷം കടന്നു. മരണം ആറായിരത്തിലേറെ. ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 216,919 ആയി. മരണ സംഖ്യ 6075 ആയി. ലോകരാജ്യങ്ങളിലെ മരണത്തില്‍ ഇന്ത്യ പന്ത്രണ്ടാമത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 260 മരണവും റിപ്പോർട്ട് ചെയ്തു ഇന്നലെ മാത്ര. 9304 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം ഒരു ദിവസം ഒമ്പതിനായിരം കടക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി എട്ടായിരം പേർ വീതമാണ് ഓരോ ദിവസവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. രോഗ മുക്തരായവര്‍ 1,00,302 ആയി. സജീവ കേസുകൾ 101497. രോഗമുക്തി നിരക്ക് 48.31 ശതമാനം. മരണനിരക്ക് 2.80 ശതമാനം. മഹാരാഷ്ട്രയിൽ രോഗികള്‍ മുക്കാൽ ലക്ഷത്തോളം. ബുധനാഴ്ച 122 മരണം. 2560 രോഗികള്‍. ആകെ മരണം 2587. മുംബൈ നഗരത്തിൽ 1417 മരണം, 43,492 രോഗികള്‍. തമിഴ്‌നാട്ടിൽ രോഗികള്‍ 25000 കടന്നു.

