പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റയുടെ ഏകപക്ഷീയമായ നടപടികളിൽ പ്രതിഷേധിച്ച് കുന്ദമംഗലം ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി പിരിച്ചുവിട്ടതായി പ്രസിഡന്റ് എൻ സദക്കത്തുള്ളയും സെക്രട്ടറി എം കെ സഫീറും ആണ് അറിയിച്ചത്.
വളരെ കുറച്ച് കാലങ്ങളായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയിൽ സ്ഥാനാർത്ഥിത്വം അടക്കം നിരവധി പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലടക്കം സ്ഥാനാർത്ഥി നിർണയത്തെ സംബദ്ധിച്ച് നിരവധി പ്രയാസങ്ങൾ നേരിടുകയും വിവിധ ചേരിതിരിയൽ അടക്കമുള്ള കാര്യങ്ങൾ സംഭവിച്ചിരുന്നു.പഞ്ചായത്ത്തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്ന്വേഷണത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജക മണ്ഡലം ഭാരവാഹിയായിരുന്ന ഖാലിദ് കിളിമുണ്ട ജില്ലാ നേതൃത്വം ലീവെടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക പദവിയിൽ നിന്നും വിട്ട് നിൽക്കുന്നു എന്നാണ് ജനശബ്‌ദത്തോട് പറഞ്ഞത്.
മുസ്ലിം ലീഗ് കമ്മിറ്റി പിരിച്ച വിട്ടതിനെ തുടർന്ന് ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് ഒരു പുതിയ കമ്മിറ്റി ഉണ്ടാക്കുകയും ചെയ്തിരുന്നു എന്നാൽ ഇതിലും അസ്വാരസ്യങ്ങൾ ഉണ്ടായതിന് തുടർന്ന് പിന്നീട് 17 അംഗ കമ്മിറ്റിയെ പ്രഖ്യാപിക്കേണ്ടതായി വന്നിരുന്നു.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിധം തർക്കങ്ങൾ നിരവധി ഉണ്ടാകുന്നത് പാർട്ടിയിലെ സ്ഥാനാർത്ഥിത്വത്തെ അടക്കം കാര്യമായി ബാധിക്കാനാണ് സാധ്യത.
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ഉണ്ടായ തർക്കങ്ങൾ വാർഡ് 7 ൽ നിരവധി അഭിപ്രായ ഭിന്നതകൾ ഉണ്ടാക്കുകയും ശേഷം മുസ്ലിം ലീഗ് കമ്മിറ്റിയിൽ നിന്നും പുറത്താക്കപെട്ട രണ്ട് പേർ സ്വാതന്ത്രസ്ഥാനാർത്ഥികളായും മുസ്ലിം ലീഗിലെ ഒരു സ്ഥാനാർത്ഥിയും അടക്കം 3 പേർ മത്സര രംഗത്ത് ഉണ്ടായിരുന്നു.ഇവയിൽ ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിച്ച പ്രസിഡന്റ ഒ ഹുസൈൻ പരാജയപ്പെടുകയും സ്വതന്ത്രനായി മത്സരിച്ച നജീബ്പന്തീർപാടം ഒറ്റയാൾപോരാട്ടത്തിലൂടെവിജയിക്കുകയുമാണുണ്ടായത്.ലീഗിലെ പടല പിണക്കങ്ങൾ മൂലം 40 വർഷത്തിലധികമായി യു ഡി എഫ് ഭരണം നിലനിർത്തിയിരുന്ന കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ഇത്തവണ എൽ ഡി എഫിന് ഭരണം പിടിക്കാനായത്. ഇതിൽ യു ഡി എഫ് സിറ്റിംഗ് സീറ്റ് ആയിരുന്ന വാർഡ് ഏഴ് അടക്കം ലീഗിന് നഷ്ടമാവുകയും ചെയ്തു.
മൊത്തം വാർഡ് കണക്കനുസരിച്ച് ആകെ ഉള്ള ഇരുപത്തിമൂന്ന് വാർഡിൽ യു ഡി എഫിന് പതിനഞ്ച്സീറ്റും എട്ട് സീറ്റ് എൽ ഡി എഫിനുമാണുണ്ടായിരുന്നത്..ഇന്ന് 23 സീറ്റിൽ പതിനൊന്ന് സീറ്റ് ഇടത് മുന്നണിക്കും ഒമ്പത് സീറ് യു ഡി എഫിനും രണ്ടു സീറ്റ് ബിജെപിക്കും ഒരു സീറ്റ് സ്വതന്ത്രനുമാണുള്ളത്