ആശാൻ സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണ്; ആരോപണം തുടർന്ന് ജലീൽ

0
164

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള ആരോപണം തുടർന്ന് മുൻമന്ത്രി കെ ടി ജലീൽ. സിറിയക് ജോസഫിന്റെ സഹോദര പുത്രിയായ തുഷാര ജെയിംസിനെ ജഡ്ജിയാക്കാൻ ശ്രമിക്കുന്നു എന്നാണ് പുതിയ ആരോപണം . ആരോ രാജിവെക്കാൻ നിർബന്ധിതനായെന്നോ, ഡൽഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ പറയുന്നു. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാൻ പോകുന്നത്. സൂക്ഷിക്കുകയെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ്

ആശാൻ സഹോദര പുത്രിയെ ജഡ്ജിയാക്കാനുള്ള നെട്ടോട്ടത്തിലാണ്. ഇങ്ങിനെ ഒരു പുഴുക്കുത്ത് നീതിന്യായ ചരിത്രത്തിൽ മേലിൽ ഉണ്ടാവരുത്. പദവി നേടാൻ എന്തും ചെയ്യാൻ മടിയില്ലാത്തത് കൊണ്ടാവണം ബോബെയിൽ നിന്ന് സുഖകരമല്ലാത്ത ചില വാർത്തകൾ കേട്ടു. ആരോ രാജിവെക്കാൻ നിർബന്ധിതനായെന്നോ ഡൽഹിയിലേക്ക് ചേക്കേറിയെന്നോ മറ്റോ. പാവം അയാളുടെ ജോലി കളഞ്ഞു. ഇനി ആരുടെയൊക്കെ ജോലിയാണാവോ കളയാൻ പോകുന്നത്. സൂക്ഷിക്കുക. ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ ചെയ്ത പ്രസംഗം അർത്ഥവത്താക്കുന്നതാണ് സംഭവങ്ങൾ. പേടിക്കണ്ട. ഒപ്പമുണ്ട്. ദൈവത്തിന്റെ കണ്ണുപോലെ.

അതേസമയം കെ.ടി ജലീലിനെതിരെ സിറോ മലബാർ സഭ അൽമായ ഫോറം രംഗത്തെത്തി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെ അപമാനിക്കുന്നത് ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്നാണ് വിമർശനം. മന്ത്രിപ്പണി കളഞ്ഞതിൻ്റെ പകയാണ് ജലീലിനെന്നും വർഗീയ കാർഡിറക്കി കളിക്കാനാണ് ശ്രമിക്കുന്നതെന്നും ഇക്കാര്യത്തിൽ സി പി എമ്മും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്നും സിറോ മലബാർ സഭ അൽമായ ഫോറം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here