യു.കെയില്‍ നിന്ന് നവംബര്‍ 21 ന് നാട്ടിലെത്തിയ ഡോക്ടറുടെ സ്രവം ഒമൈക്രോൺ പരിശോധനയ്ക്ക് അയച്ചതായി കോഴിക്കോട് ഡി എം ഒ. ഇയാൾക്ക് 26 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര് നിരീക്ഷണത്തിലാണ്.മൂന്ന് ഡോസ് ഫൈസർ വാക്സിൻ എടുത്ത ആളാണ് ഇദ്ദേഹമെന്നും ഡിഎംഒ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഡോക്ടര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വലിയ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും കോവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അത് മാറാത്ത സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്തുന്നത്.അമ്മയ്ക്ക് മാത്രമാണ് ഇദ്ദേഹത്തില്‍ നിന്ന് കോവിഡ് ബാധിച്ചത്. ഇവരും നിരീക്ഷണത്തിലും ചികിത്സയിലും തുടരുകയാണ്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ ആര്‍ക്കുമില്ല.
വെള്ളിയാഴ്ചയാണ് സാമ്പിള്‍ ശേഖരിച്ച് അയച്ചത്. ഇതിന്റെ ഫലം എത്രയും പെട്ടെന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആശങ്കയ്ക്ക് വകയില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്കുന്ന സൂചന. ഈ കുടുംബത്തിന് കാര്യമായ സമ്പര്‍ക്കം ഉണ്ടായിട്ടില്ല.