കുന്ദമംഗലം; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ രാജിക്കത്ത് നല്കി. വൈസ് പ്രസിഡന്റ് ശിവദാസന്‍ നായരുമായി സഹകരിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന കാരണത്താലാണ് രാജിക്കത്ത് നല്‍കിയത്. നേരത്തെ ശിലദാസന്‍ നായര്‍ വിജി മുപ്രമ്മലിനെ മാനസികമായി പീഡിപ്പിക്കുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വിജി മുപ്രമ്മല്‍ പോലീസിലും കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതിയും നല്‍കിയിരുന്നു.
സംഭവം വിവാദമായതോടെ ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ് നേതൃത്വത്തില്‍ ശിവദാസന്‍ നായരെ പുറത്താക്കുവാനായി വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ചേര്‍ന്നപ്പോള്‍ യുഡിഎഫ് പ്രതിനിധികള്‍ മുദ്രാവാക്യം വിളിക്കുകയും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം കഴിഞ്ഞ ദിവസം 10ാം വാര്‍ഡില്‍നടന്ന ഗ്രാമോത്സവും പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശിവദാസന്‍ നായര്‍ക്കൊപ്പം വേദി പങ്കിട്ടിരുന്നു. ഇത് വിജി മുപ്രമ്മലിലും അണികളിലും മുറുമുറുപ്പുണ്ടാക്കിയിരുന്നു, ഇതിന് തൊട്ടുപിന്നാലെയാണ് രാജിക്കത്ത് നല്‍കിയത്.
നാളെ എല്‍ഡിഎഫ് പ്രതിനിധികള്‍ ബ്ലോക്ക് പഞ്ചായത്തില്‍ അവിശ്വാസം അവതരിപ്പിക്കാനിരിക്കെയാമ് വിജി മുപ്രമ്മല്‍ രാജിക്കത്ത് നല്‍കിയിരിക്കുന്നത്. ശിവദാസന്‍ നായര്‍ കൂറ് മാറിയാല്‍ ഒരു സീറ്റ് വ്യത്യാസത്തില്‍ ബ്ലോക്ക് ഭരണമുള്ള കോണ്‍ഗ്രസിന് ഭൂരിപക്ഷം നഷ്ടമായേക്കും.