കൊച്ചി : എസ് ഐ യുവതിയെ ഭീഷണിപെടുത്തി പീഡിപ്പിച്ചതായി പരാതിയിൽ പോലീസ് കേസെടുത്തു,
എസ്ഐ ബാബു മാത്യു എസ് അറസ്റ്റിൽ. മുളംതുരുത്തി സ്റ്റേഷനിൽ അഡിഷണൽ എസ്ഐ ആയിരിക്കുമ്പോൾ മുതൽ ഒരു വർഷത്തിലേറെയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പ്പേടിപ്പിക്കുന്നുവെന്നു എസ്ഐ ബാബു മാത്യു(55)വിനെതിരെ 37 കാരിയായ യുവതി കൊച്ചി ഡിസിപി ജിയ്ക്ക് പരാതി നൽകി. ഒരു മാസം മുൻപാണ് കേസ് റജിസ്റ്റർ ചെയ്തത്.
ഇതിനു പിന്നാലെ ഒളിവിൽപോയ എസ്ഐ ബാബു മാത്യു മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യുവതി മജിസ്ട്രേറ്റിനു മുമ്പാകെ 164 പ്രകാരം മൊഴിയും നൽകിയിരുന്നു.