കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്ക് 37.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കാരന്തൂര്‍ പീടികക്കണ്ടി ഭാഗത്തേക്ക് കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, മുപ്രക്കുന്ന് കുമുള്ളക്കുഴിയില്‍ ചാത്തങ്കാവ് റോഡ് കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, പതിമംഗലം മണ്ണത്ത് മാട്ടുവാള്‍ കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, മാവൂര്‍ ഒ.എച്ച് ടാങ്കില്‍ നിന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ താത്തുര്‍ ഏരിയയിലേക്ക് കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വൈത്തലക്കുന്ന് കുടിവെള്ള പദ്ധതിക്ക് പമ്പ്സെറ്റും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കല്‍, നൊച്ചിക്കാട് ചെറിയാട്കുന്ന് കുടിവെള്ള പദ്ധതി മോട്ടോറും പമ്പ് ഹൗസും, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മുതിരക്കാലായിമീത്തല്‍ കുടിവെള്ള പദ്ധതി, പാലാഴി നാരാട്ട് മീത്തല്‍ കുടിവെള്ള പദ്ധതി എന്നീ പ്രവൃത്തികള്‍ക്കാണ് ഫണ്ട് അനുവദിച്ചതെന്നും എം.എല്‍.എ അറിയിച്ചു.

