താമരശേരിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിലായി.12.45 ഗ്രാം എം ഡി എം എ- യുമായി പിടിയിലായ യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.പുതുപ്പാടി ചേലോട്ടിൽ വടക്കേ പറമ്പിൽ ആഷിഫ് (24) നെയാണ് പിടികൂടിയത്.
കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി അമ്ത്തോമ്പാഴത്തോട് വെച്ച് താമരശ്ശേരി പൊലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. ബലെനൊ കാറിൽ സഞ്ചരിച്ച് ലഹരി വില്പന നടത്തുകയായിരുന്നു, ഇതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്.