കൊച്ചി: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് സമരങ്ങളും പ്രതിഷേധങ്ങളും വിലക്കിയുള്ള ഹൈക്കോടതി ഉത്തരവ് നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൽ ലംഘിച്ച് പ്രതിഷേധങ്ങളും സമരങ്ങളും നടത്തുന്നതോടെ വ്യാപനം ഉണ്ടാകുമെന്ന നിഗമനമാണ് ഉത്തരവ് നീട്ടാൻ കാരണം.
അതേസമയം കൊവിഡിന്റെ മറവില്‍ പ്രതിഷേധിക്കാനുള്ള അവകാശം സര്‍ക്കാര്‍ തടയുകയാകണമെന്ന് ആരോപിച്ച് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാൽ ഈ സമയം കേന്ദ്ര നടപടി തിരുത്താൻ കഴിയില്ലായെന്നാണ് കോടതി നിലപാട്