റേഷന്‍ വിതരണം
ആഗസ്ത് മാസത്തില്‍ എ.എ.വൈ. വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 30 കിലോഗ്രാം അരിയും, 5 കിലോഗ്രാം ഗോതമ്പും, 21 രൂപ നിരക്കില് 1 കി.ഗ്രാം പഞ്ചസാരയും നല്കും. മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിന് രണ്ട് രൂപ നിരക്കില്‍ 4 കിലോഗ്രാം അരിയും 1 കിലോഗ്രാം ഗോതമ്പും ലഭിക്കും. മുന്‍ഗണനേതര (സബ്‌സിഡി) കാര്‍ഡുകള്‍ക്ക് ഒരംഗത്തിന് നാലു രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ആട്ടയും മുന്‍ഗണനേതര (നോണ്‍ സബ്‌സിഡി) കാര്‍ഡുകള്‍ക്ക് കാര്‍ഡിന് കിലോ ഗ്രാമിന് 10.90/- രൂപ നിരക്കില്‍ എട്ട് കിലോഗ്രാം അരിയും, ലഭ്യതയനുസരിച്ച് 17/- രൂപ നിരക്കില്‍ 2 കിലോഗ്രാം ആട്ടയും ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ലിറ്ററിന് 36/- രൂപ നിരക്കില്‍ നാലു ലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച വീടുകള്‍ക്ക് 0.5 ലിറ്റര്‍ മണ്ണെണ്ണയും റേഷന്‍കടകളില്‍ നിന്നും ലഭിക്കുമെന്ന് ജില്ലാ സപ്‌ളൈ ഓഫീസര്‍ അറിയിച്ചു.
പുന:രധിവാസ വായ്പാ സംരംഭകത്വ പരിശീലനവും യോഗ്യത നിർണ്ണയവും കോഴിക്കോട്
പ്രവാസി പുനരധിവാസ പദ്ധതിയിൻ കീഴിൽ നോർക്ക റൂട്ട്സിന്റെ നേത്യത്വത്തിൽ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങൾ തുടങ്ങുന്നതിന് മൂലധന/പലിശ സബ്സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അർഹതാ നിർണ്ണയ ക്യാമ്പ് 13 ന് രാവിലെ 10 ന് കോഴിക്കോട് കല്ലായി റോഡിലെ സ്‌നേഹാഞ്ജലി ആഡിറ്റോറിയത്തിൽ നടത്തും. ഡോ. എം.കെ മുനീർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് നഗരസഭ മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷനായിരിക്കും. വാർഡ് അംഗം പി.എം.നിയാസ്, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ. വരദരാജൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, കോഴിക്കോട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ വി.കെ.രാധാകൃഷ്ണൻ, സി.എം.ഡി ഡയറക്ടർ ഡോ. ജി. സുരേഷ്, കെ.ഡി.സി. ബാങ്ക് ജനറൽ മാനേജർ കെ.പി.അജയകുമാർ നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി. ജഗദീശ് തുടങ്ങിയവർ പങ്കെടുക്കും. പ്രവാസികൾക്ക് അനുയോജ്യമായ പദ്ധതികൾ പരിചയപ്പെടുത്തും. അർഹമായവർക്ക് വായ്പ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ താല്പര്യമുള്ളവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വർഷം വിദേശവാസം തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പും, മൂന്ന് പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും കൈയ്യിൽ കരുതണം. താല്പര്യമുളളവർ നോർക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org യിൽ മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (04712329738) നമ്പറിലും, നോർക്ക റൂട്ട്സിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോൾ സേവനം) ടോൾഫ്രീ നമ്പരിലും 0471-2770581 നമ്പറിലും ലഭിക്കും.
ലോകായുക്ത സിറ്റിംഗ്
ആഗസ്റ്റ് 8, 9 തീയതികളിൽ കോഴിക്കോട് നടത്തുന്ന ലോകായുക്തയുടെ ക്യാമ്പ് സിറ്റിങ് വേദി കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നിന്നും മാറ്റി കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിലെ ലക്ഷദ്വീപ് കോടതി ഹാളിൽ നടത്തുമെന്ന് രജിസ്ട്രാർ അറിയിച്ചു.
ഖരമാലിന്യസംസ്‌കരണം:വിമുക്തഭടന്മാരുടെ യോഗം ഇന്ന് (ഓഗസ്റ്റ്3)
ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളിലെ സൈനിക ക്ഷേമ ഓഫീസര്‍മാരുമായി ചേര്‍ന്ന് മാലിന്യ സംസ്‌കരണത്തില്‍ താല്പര്യമുള്ള വിമുക്തഭടന്മാരുടെ സംഘടനകളുടെ യോഗം ചേരുന്നു. എല്ലാ ജില്ലകളിലും ഖര മാലിന്യസംസ്‌കരണത്തിന് പ്രാധാന്യം നല്‍കിയുള്ള യൂണിറ്റുകള്‍ സ്ഥാപിച്ച് നാടിനെ വൃത്തിയും വെടിപ്പുമുള്ളതാക്കി നിലനിര്‍ത്തുന്നതിന് വിമുക്തഭടന്മാരുടെ സേവനം പ്രയോജനപെപടുത്തുന്നതാണ് പദ്ധതി. യോഗത്തില്‍ വിമുക്തഭടന്മാരുടെ ജില്ലാതല സംഘടന പ്രതിനിധികള്‍, കേരള സ്‌ക്രാപ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍, സൈനിക ക്ഷേമ വകുപ്പ,് ശുചിത്വമിഷന്‍ എന്നിവര്‍ പങ്കെടുക്കും. ഓഗസ്റ്റ് മൂന്നിന് കോഴിക്കോട് ജില്ലയില്‍ സിവില്‍സ്‌റ്റേഷനിലെ ജില്ലാ പ്‌ളാനിംഗ് ഓഫീസില്‍ നടത്തുന്ന യോഗത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രതിനിധികള്‍ പങ്കെടുക്കും.
ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ 13 ന്
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കും. ഡി.ഫാം ബിരുദം, ഫാര്‍മസി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോഴ്‌സ് കഴിഞ്ഞവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡും അസ്സലും കോപ്പിയും സഹിതം ബയോഡാറ്റയുമായി ആഗസ്‌ററ് 13 ന് രാവിലെ 10.30 ന് എത്തണം.
ലേലം ചെയ്യും
ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ വൃക്ഷങ്ങളിലെ കായ്ഫലങ്ങള്‍ ഒരു വര്‍ഷത്തേക്ക് ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 14 ന് രാവിലെ 11 മണിക്ക് ലേലം നടത്തും. താല്‍പ്പര്യമുളളവര്‍ അരമണിക്കൂറിന് മുന്‍പ് എത്തണം. ഫോണ്‍: 0495 2287481.
നക്ഷത്രവനം തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
വനത്തിന് പുറത്ത് വനവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി നക്ഷത്രവനം തയ്യാറാക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരില്‍ നിന്ന് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 20 സെന്റ് സ്ഥലമുളള ദേവസ്വം, കാവുകള്‍, ട്രസ്റ്റുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഉണ്ടായിരിക്കണം. അപേക്ഷ ആഗസ്റ്റ് 20 ന് വൈകീട്ട് അഞ്ചിനകം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി വിഭാഗം, അരക്കിണര്‍, മാത്തോട്ടം എന്ന വിലാസത്തില്‍ ലഭിക്കണം.
മികച്ചയിനം തേക്ക് സ്റ്റമ്പുകള്‍ എട്ട് രൂപ നിരക്കിലും ഒരു വര്‍ഷം പ്രായമായ തൈകള്‍( തേക്ക്, വീട്ടി,ചന്ദനം) 47 രൂപ നിരക്കിലും വടകര സാമൂഹ്യവനവത്കരണ വിഭാഗം റെയിഞ്ചില്‍ നിന്ന് ലഭിക്കും. ഫോണ്‍: 8547603823, 8547603824