പാഠ്യപദ്ധതിയില്‍ ആദ്യമായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തുന്ന സംസ്ഥാനം കേരളമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂര്‍ ജിവിഎച്ച്എസ് സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഏഴാം ക്ലാസിലെ കുട്ടികള്‍ക്കാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിലബസില്‍ഉള്‍പ്പെടുത്തിയത്. പൊതുവിദ്യാഭ്യാസരംഗം അഭൂതപൂര്‍വ്വമായ മുന്നേറ്റത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
244646 കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്.ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനോത്സവം നടത്തിവരുന്ന ഇന്ത്യയിലെ തന്നെ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാ പാഠ പുസ്തകങ്ങളും അച്ചടിച്ച് സ്‌കൂളില്‍ എത്തിച്ചു കഴിഞ്ഞു. യൂണിഫോം ഉടന്‍ നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പരീക്ഷകളില്‍ മികച്ച കഴിവ് പ്രകടമാക്കിയ പ്രതിഭകളെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ജില്ല പ്രൊജക്റ്റ് കോഡിനേറ്റര്‍ ഡോ. എ കെ അബ്ദുല്‍ ഹക്കീം പ്രവേശനോത്സവ സന്ദേശം അറിയിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗവാസ്, കോര്‍പ്പറേഷന്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സി രാജന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിഷ പുത്തന്‍പുരയില്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു കെ അബ്ദുല്‍ നാസര്‍, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ വിനോദ് വി വി, കൈറ്റ് ജില്ലാ കോഡിനേറ്റര്‍ രമേശന്‍ സി ടി, എസ് എസ് കെ ഡി പി കെ എന്‍ സജീഷ് നാരായണന്‍, ഫാറൂഖ് എ ഇ ഒ കുഞ്ഞു മൊയ്തീന്‍കുട്ടി എം ടി, ബി ആര്‍ സി സൗത്ത് പ്രവീണ്‍കുമാര്‍ വി പി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സഫിയ, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ അനിത എം എ, പിടിഎ പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് ടി, ആര്‍ ഡി ഡി സന്തോഷ് കുമാര്‍ എം,അപര്‍ണ വി ആര്‍ (വിഎച്ച്എസ്ഇ), സരിശ ടി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. ഡി ഡി ഇ മനോജ് മണിയൂര്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ദിലീപ് കുമാര്‍ എം നന്ദിയും പറഞ്ഞു.