രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ പിപ്ലോഡിയില്‍ ട്രക്ക് ട്രോളി മറിഞ്ഞ് നാല് കുട്ടികള്‍ അടക്കം പതിമൂന്ന് പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തില്‍ നിന്ന് രാജ്ഗഡിലെ കുലംപൂരിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരില്‍ പതിമൂന്നുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി ഭോപ്പാലിലേക്ക് മാറ്റി.
വാഹനത്തില്‍ 50ഓളം ആളുകള്‍ ഉണ്ടായിരുന്നതായും അമിത ഭാരവും ഡ്രൈവര്‍ മദ്യപിച്ച് വാഹനം ഓടിച്ചതുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.