കുന്ദമംഗലം : സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളുടെ എണ്ണം കുറവാണെങ്കിലും സംസ്ഥാനത്തിന് പുറത്തും രാജ്യത്തും മലയാളികളുടെ മരണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ മരണപ്പെടുന്ന പ്രവാസികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്നും ,നാട്ടിലുള്ള രോഗികമായ പ്രവാസികൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും ,കേന്ദ്ര – കേരള സർക്കാരുകൾ പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുന്ദമംഗലം പഞ്ചായത്ത് പ്രവാസി ലീഗ് കമ്മറ്റി കുന്ദമംഗലത്ത് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ഐ.മുഹമ്മദ് കോയ ഉത്ഘാടനം ചെയ്തു.ഇസ്മായിൽ പി.പി. ,അബു ഹാജി പുറായിൽ ,ബഷീർ കെ ടി ,ഉമ്മർ ചേറ്റൂൽ ,ഫൈസൽ അരീപ്രം എന്നിവർ സംസാരിച്ചു.

