മെഴുകുതിരി കത്തിക്കുന്നതിനിടയില്‍ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകള്‍ മിയ (17) ആണ് മരിച്ചത്.
കറന്റ് പോയപ്പോള്‍ മെഴുകുതിരി കത്തിക്കുന്നതിനിടെ പാവാടയില്‍ തീപിടിക്കുകയായിരുന്നു. ടിന്നര്‍ തുടച്ച് മാറ്റിവച്ചിരുന്ന വസ്ത്രമാണ് പെണ്‍കുട്ടി ധരിച്ചതെന്നാണ് വിവരം. ഇതാണ് പെട്ടെന്ന് ദേഹത്ത് തീപിടിക്കാന്‍ കാരണമായതെന്നാണ് സൂചന. ഏപ്രില്‍ 14നായിരുന്നു പെണ്‍കുട്ടിക്ക് പൊള്ളലേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

