കോഴിക്കോട് ജില്ലയിലെ ആദ്യത്തെ മാലിന്യമുക്ത ബ്ലോക്ക് ആയി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനെ ബഹുമാനപ്പെട്ട എം എല്‍ എ അഡ്വക്കേറ്റ് പി ടി എ റഹീം പ്രഖ്യാപിച്ചു. ബ്ലോക്ക് ജോയിന്റ് ബി ഡി ഒ എം.വി സുധീര്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്കിന് കീഴിലെ 8 പഞ്ചായത്തുകളില്‍ നിന്നായി മികച്ച ഹരിത പ്രവര്‍ത്തനം കാഴ്ചവച്ച, സ്ഥാപനങ്ങള്‍,വ്യക്തികള്‍, വാര്‍ഡുകള്‍,അയല്‍ക്കൂട്ടം, കലാലയം, റസിഡന്‍സ് അസോസിയേഷന് ജനകീയ സംഘടന, എന്നിങ്ങനെ 12 തലത്തില്‍ അനുമോദന ചടങ്ങും നടന്നു. ബ്ലോക്ക് തലത്തിലെ മികച്ച ഹരിത കര്‍മ്മ സേനയായി പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയെ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി അധ്യക്ഷ വഹിച്ച പരിപാടിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് എന്‍ ഷിയോലാല്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍ അബൂബക്കര്‍ എം കെ നദീറ, മെമ്പര്‍മാരായ ടി കെ മീന,ശ്യാമള പറശ്ശേരി,രാജിത മൂത്തെടത്ത്, മുംതാസ് ഹമീദ്,അശ്വതി കെ പി,എം ജയപ്രകാശന്‍, പഞ്ചായത്ത് പ്രസിഡണ്ട് മാരായ ഷാജി പുത്തലത്ത്, സുനിത രാജന് എന്നിവര്‍ സംസാരിച്ചു,
കോഴിക്കോട് ജില്ലയിലെ ആദ്യത്തെ മാലിന്യമുക്ത ബ്ലോക്ക് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്

