കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങളും ലൈംഗീക ദൃശ്യങ്ങളും പ്രചരിപ്പിക്കുന്ന സൈബർ കണ്ണികളെ പിടിക്കാൻ
പൊലീസും സൈബര്‍ ഡോമും ചേര്‍ന്ന് ഒരുക്കിയ ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന റെയ്‌ഡിൽ ആറ് പേർ കാസ്റ്റഡിയിൽ. അവരുടെ ലാപ്ടോപ്പുകളും, ഫോണുകളും പിടിച്ചെടുത്തു.
സംസ്ഥാനത്ത് ഓപ്പറേഷൻ പി ഹണ്ടിന്റെ പേരിൽ വ്യാപക റെയ്‌ഡ്. കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിന്റെ പേരിലാണ് നടപടി. ആറ് പേർ കസ്റ്റഡിയിലായി. ലാപ്ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തു മാസങ്ങളായി സംസ്ഥാനത്ത് നടത്തുന്ന സൈബര്‍ ഓപ്പറേഷനാണ് ഓപ്പറേഷന്‍ പി-ഹണ്ട്.
ഓപ്പറേഷൻ പി ഹണ്ടിന്റെ വിവിധ ഘട്ടങ്ങളിലായി ഇത് വരെ നൂറ് കണക്കിന് പേർ വലയിലായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ രജിസ്റ്റർ ചെയ്ത 525 കേസുകളിൽ 428 പേരെ അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ടവരിൽ ഐടി രംഗത്തുള്ളവരും പ്രൊഫഷണലുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാർട് ഫോണുകളിലും ലാപ്ടോപ്പുകളിലും സൂക്ഷിക്കുകയോ, അത് സൈബര്‍ ഇടത്തില്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് ഇനി വേഗം കുരുക്ക് മുറുകും.ഇത്തരക്കാരെ നിരീക്ഷിച്ച് എവിടെയാണെങ്കിലും കയ്യോടെ പിടികൂടുന്ന തരത്തിലാണ് പി ഹണ്ടിന്‍റെ ഒരോഘട്ടവും പുരോഗമിക്കുന്നത്.
വരും ദിവസങ്ങളിൽ ഓപ്പറേഷൻ പി ഹണ്ടിൽ കൂടുതൽ പേർ കുടുങ്ങുമെന്നാണ് പോലീസ് പറയുന്നത്. കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്നവരും ഡൗൺലോഡ് ചെയ്യുന്നവരും കുടുങ്ങും. ഇത്തരത്തിൽ നിരവധി പേർ സംസ്ഥാനത്ത് സൈബർ ടോമിന്റേയും ഇന്റർ പോളിന്റെയും നിരീക്ഷണത്തിലാണ്.
നിരീക്ഷണത്തിലുള്ളവരുടെ വാട്ട്സ്ആപ്പ്, ടെലഗ്രാം ഗ്രൂപ്പുകൾ ഹാക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. വാട്സാപ്പിൽ നിരവധി രഹസ്യഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പല ഗ്രൂപ്പിന്റെയും പേരുകൾ ഇടക്കിടെ മാറ്റുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി.