അവാര്‍ഡിനര്‍ഹനായ ക്ഷീരകര്ഷകന് കൊറോണക്കാലത്ത് ലഭിച്ചത് ലക്ഷങ്ങള്‍ തിരച്ചടക്കാനുള്ള നോട്ടീസ്
കാര്‍ഷിക കേരളത്തിന്റെ നട്ടെല്ലാണ് ക്ഷീര കര്‍ഷകര്‍. ഒട്ടേറെ പേരാണ് പശുവിനെ വളര്‍ത്തുന്നത് ഉപജീവന മാര്‍ഗ്ഗമായി ജീവിക്കുന്നത്. പല തരത്തിലുള്ള ആനുകൂല്യങ്ങളും മറ്റും ഗവണ്മെന്റ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇതെല്ലാം ശരിയായ രീതിയില്‍ കര്‍ഷകരിലേക്ക് എത്തുന്നുണ്ടോ അവര്‍ക്ക് ആവശ്യത്തിന്് പ്രോത്സാഹനം ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്.
വര്‍ഷങ്ങളോളമായി ക്ഷീരകര്‍ഷക രംഗത്ത് തുടരുന്ന വ്യക്തിയാണ് ചെറുകുളത്തൂര്‍ വെണ്ണാറയില്‍ ഗോപാലനും കുടുംബവും. ക്ഷീരകര്‍ഷക അവാര്‍ഡിനുവരെ അര്‍ഹനായ ഇദ്ദേഹം നിലവില്‍ പതിനഞ്ചോളം പശുക്കളെയാണ് വളര്‍ത്തുന്നത്. എന്നാല്‍ കരുതുന്നപോലെ എളുപ്പമല്ല ക്ഷീരകര്‍ഷക അവാര്‍ഡ് നേടിയ ഈ എഴുപതുകാരന്റെ ജീവിതം. കൊറോണയും ക്ഷീരകര്‍ഷക സംഘത്തിന്റെ നിലപാടുകളും ഈ കര്‍ഷകന്റെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. കൊറോണ വന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ആയതോടെ പശുവിനെ വളര്‍ത്തി ഉപജീവന മാര്‍ഗ്ഗം എന്നത് വലിയ ബുദ്ധിമുട്ടിലായി. പശുവിന് നല്‍കേണ്ട പെല്ലറ്റിന്റെ വില വലിയ തോതില്‍ വര്‍ദ്ധിച്ചു. പശുവിന് നല്‍കേണ്ട പുല്ലും വൈക്കോലും കിട്ടാനില്ല. വലിയ വിലക്കാണ് വൈക്കോല്‍ കിട്ടുന്നത്. ചിലവുകള്‍ കഴിഞ്ഞാല്‍ മിച്ചമില്ലാത്ത അവസ്ഥയായി. കൂടാതെ സൊസൈറ്റിയിലിപ്പോള് പകുതി പാല് മാത്രമേ എടുക്കുന്നുള്ളു. മോരുപോലുള്ള അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാരില്ലാതെയായി. നേരത്തെ ബംഗാളികള്‍ സഹായത്തിനുണ്ടായിരുന്നെങ്കിലും അവരെയും കിട്ടാതെയായി. ഏറ്റവും വലിയ മറ്റൊരു പ്രതിസന്ധി എന്നത് പശുവിനെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരില്ല എന്നതാണ്. അകിടിന് അസുഖം വന്ന പശുക്കള്‍ക്ക് ചികിത്സക്കോ ഗര്‍ഭകാല ശുശ്രൂഷക്കോ ഡോക്ടര്‍മാരെ കിട്ടാതെയായി. കടുത്ത വേനലില്‍ ചികിത്സ നല്‍കാനായതോടെ പശുവിനെ തുച്ഛമായ വിലയില്‍ വില്‍ക്കേണ്ട അവസ്ഥവരെ എത്തി.
ക്ഷീരകര്‍ഷകര്‍ നേരിടുന്ന മറ്റൊരു വലിയ വെല്ലുവിളി ആവശ്യത്തിന് ആനുകൂല്യങ്ങളോ മറ്റോ കിട്ടുന്നില്ല എന്നതാണ്. ലിറ്ററിന് 36-37 രൂപയാണ് പാലിന് കിട്ടുന്നത്. വല്ലപ്പോഴും കിട്ടുന്ന ബോണസ് എന്നത് ലിറ്ററിന് 50 പൈസ മാത്രം. നാല്പതും അന്‍പതും ലിറ്ററോളം പാല് കൊടുത്തിരുന്ന ഗോപാലനിപ്പോള് നല്കാന് കഴിയുന്നത് അതിന്റെ പകുതി മാത്രമാണ്. ഒരു കാലത്ത് നൂറ് ലിറ്ററോളം വരെ പാല് കൊടുത്തിരുന്ന കാലമുണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. ക്ഷീരകര്‍ഷക സംഘത്തിന്റെ ശരിയായ ഇടപെടല്‍ ഇല്ലാതായതോടെ പിന്നീട് പുറത്ത് പാല് കൊടുക്കേണ്ട അവസ്ഥ വന്നു. കൂടാതെ ഇവരുടെ അനാസ്ഥ കാരണം വലിയ കടബാധ്യതയും വന്നെന്ന് ഇദ്ദേഹം പറയുന്നു. കര്‍ഷക സംഘം ശാസ്ത്രീയ രീതിയില്‍ തൊഴുത്തുണ്ടാക്കാന്‍ നിര്‍ദ്ദേശം നല്കി ഇദ്ദേഹം തൊഴുത്തുണ്ടാക്കി. എന്നാല്‍ ഇത്രയും പണം ചിലവാക്കി ബില്ല സമര്‍പ്പിച്ചിട്ടും സംഘം യാതൊരു സഹായവും ചെയ്തില്ല. കൂടാതെ സംഘത്തില്‍ നിന്ന് കാലിത്തീതീറ്റ നല്‍കിയതിന് പണം തിരിച്ചടക്കാന്‍ കഴിയാതായതോടെ കടം പെരുകി സംഘത്തില്‍ നിന്ന് നോട്ടീസ് വന്നു. രണ്ട് ലക്ഷത്തിലതികം തുകയാണ് അടക്കാനായി വന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈയോടെ ഇവരുടെ ക്ഷീരകര്‍ഷക സംഘം ഓഫീസിലെ ബുക്ക് നല്കി ഇന്‍സെന്റീവും ബോണസും കിഴിച്ചും പാല് നല്കിയ കണക്ക് ശരിയാക്കിയും തരാന്‍ ആവശ്യപ്പെട്ടിട്ടും ഇതുവരെ വ്യവസ്ഥയാക്കിത്തന്നിട്ടല്ല എന്നും ഇദ്ദേഹം പരാതി പറയുന്നു.
കൊറോണ കാലത്ത് വൈക്കോലും പെല്ലറ്റും നല്കി സഹായം ലഭിക്കേണ്ട സമയത്ത് ഇദ്ദേഹത്തിന് ലഭിച്ചത് തിരിച്ചടവുണ്ടായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന നോട്ടീസാണ്. ഇത്രയും പ്രതിസന്ധി നേരിടുമ്പോള്‍ രണ്ട് ലക്ഷത്തിലതികം രൂപ അടക്കാനാണ് ക്ഷീരകര്‍ഷക സംഘം ആവശ്യപ്പെടുന്നത്. ഇതിന്റെ മനപ്രയാസത്തിലാണ് ഇദ്ദേഹമിപ്പോള്‍.
2019 ലെ യുവ കര്‍ഷകക്കുള്ള അവാര്‍ഡ് ലഭിച്ച വ്യക്തിയാണ് ഇദ്ദേഹത്തിന്റെ മകള്‍ രശ്മി. ഗോപാലന്റെ ഭാര്യ പ്രസന്നയും മകന് ജിജേഷും ഇതേ ജോലിതന്നെ ചെയ്യുന്നു. കൃഷിയെ ഇത്രയതികം സ്നേഹിച്ച് ഉപജീവനമാക്കി ജീവിക്കുന്ന ഈ കുടംബത്തിനാണ് ഇത്തരത്തിലൊരു അവസ്ഥ.. കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കര്‍ഷകരെ സംരക്ഷിക്കുകയും ചെയ്യേണ്ട ഈ കാലത്ത് വലിയ അനീതിയാണ് ഇവര്‍ക്ക് നേരിടേണ്ടിവരുന്നത്. ക്ഷീരസംഘത്തില്‍ നിന്നും സര്‍ക്കാറില്‍ നിന്നും ആവശ്യമായ സഹായവും പ്രോത്സാഹനവും ലഭിച്ചാല്‍ ഈ കുടുംബത്തില്‍ വീണ്ടും സന്തോഷം തിരികെയെത്തും. ഒപ്പം കാര്‍ഷിക സംസ്കാരം കാത്തുസൂക്ഷിച്ച് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങള്‍ക്കുള്ള ഒരു പ്രോത്സാഹനം കൂടിയായിരിക്കും ഇത്.