Kerala News

വസ്തു തർക്കം; വാഴ കൃഷി നശിപ്പിച്ചു; തടയാൻ ശ്രമിച്ച കർഷക സ്ത്രീയുടെ കാൽ ഓടിച്ചു; കേസ്

  • 17th January 2024
  • 0 Comments

തിരുവനന്തപുരത്ത് വസ്തു തർക്കത്തിന്റെ പേരിൽ കർഷക സ്ത്രീക്ക് നേരെ ആക്രമണം. വാഴ കൃഷി വെട്ടി നശിപ്പിച്ചത് തടയാൻ ശ്രമിച്ചകർഷകസ്ത്രീയുടെ കാല്‍ ചവിട്ടി ഒടിച്ചതായി പരാതി. നെയ്യാറ്റിൻകര മാമ്പഴക്കരയിൽ ആണ് സംഭവം നടന്നത്. മാമ്പഴക്കര സ്വദേശി സോമന്റെ ഭാര്യ പ്രേമയുടെ കാലാണ് അയൽവാസികൾ ചവിട്ടി ഓടിച്ചത് .ആക്രമണത്തിൽ പ്രേമയുടെ വലത് കാലിന് നാലു പൊട്ടലുകൾ ഉണ്ട്. സംഭവത്തില്‍ കുടുംബത്തിന്‍റെ പരാതിയിൽ മാരായമുട്ടം പൊലീസ്അയൽവാസികളായ കൃഷ്ണകുമാർ, വേണു, സുനിൽ, ധർമ്മൻ എന്നിവർക്കെതിരെ കേസെടുത്തു.

Kerala News

കാര്‍ഷിക മേഖലയോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ്; വി ഡി സതീശൻ

  • 15th November 2023
  • 0 Comments

കാര്‍ഷിക മേഖലയോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണനയുടെ അവസാനത്തെ ഇരയാണ് തകഴിയില്‍ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന കഷകനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട് സന്ദര്‍ശിച്ച ശേഷംമാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പലതവണ നിയമസഭയിലും പുറത്തും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. കോട്ടയത്ത് കര്‍ഷകരുടെ സമരപ്രഖ്യാപന കണ്‍വെന്‍ഷനിലും കുട്ടനാട്ടിലെ നെല്‍ കര്‍ഷകസംഗമത്തിലും പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ 5000 കര്‍ഷകരുടെ മാര്‍ച്ചിലും യു.ഡി.എഫ് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നെല്ല് സംഭരണത്തിന്റെ […]

National News

ഉള്ളി വില കുത്തനെ ഇടിഞ്ഞു; 20 ടൺ കൃഷി നശിപ്പിച്ച് കർഷകൻ

  • 27th February 2023
  • 0 Comments

വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് 20 ടൺ ഉള്ളി കൃഷി നശിപ്പിച്ച് മഹാരാഷ്ട്രയിലെ കർഷകൻ. നാസിക്കിലെ നൈതാലെ ഗ്രാമത്തിലെ കർഷകൻ സുനിൽ ബൊർഗുഡെയാണ് വിളിവെടുക്കാൻ പാകമായ 20 ടൺ കൃഷി യന്ത്രമുപയോഗിച്ച് നശിപ്പിച്ചത്. ഉള്ളി വിറ്റാൽ കൂലി പോലും കിട്ടില്ലെന്നും കൃഷി ചിലവും കുടുംബത്തിന്റെ മൂന്ന് മാസത്തെ അധ്വാനവും പാഴായെന്നും കർഷകൻ പറഞ്ഞു. 2022 ഡിസംബർ മുതൽ വിത്തിനും മറ്റുമായി 1.5 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിളവെടുപ്പിന് 30,000 രൂപ ചെലവ് വരുമെന്നും എന്നാൽ വിളവെടുപ്പ് സമയമായപ്പോൾ […]

Kerala News

കൃഷിവകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സെപ്റ്റംബര്‍ 30നകം തീര്‍പ്പാക്കും: മന്ത്രി പി. പ്രസാദ്

  • 25th June 2022
  • 0 Comments

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി കൃഷി വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകള്‍ സെപ്റ്റംബര്‍ 30നകം തീര്‍പ്പാക്കുമെന്നു കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വകുപ്പിലെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സെക്രട്ടേറിയറ്റിലെ കൃഷി വകുപ്പില്‍ 6,292 ഫയലുകള്‍ തീര്‍പ്പാക്കാനുണ്ട്്. കൃഷി വകുപ്പ് ഡയറക്ടറേറ്റില്‍ 29,599, മണ്ണ് സംരക്ഷണ, മണ്ണ് പര്യവേഷണ വകുപ്പില്‍ 4,331, കാര്‍ഷിക സര്‍വകലാശാലയില്‍ 14,800 ഫയലുകള്‍ എന്നിങ്ങനെയാണു വകുപ്പിനു കീഴിലുള്ള മറ്റ് ഓഫിസുകളില്‍ തീര്‍പ്പാക്കാനുള്ളത്. അവധി ദിവസങ്ങളും അധിക പ്രവൃത്തിസമയവും […]

National News

‘തല്ലിയതല്ല, തലോടിയത്’;കർഷകൻ എം.എല്‍.എയെ വേദിയിൽ വെച്ച് കരണത്തടിച്ചതിൽ വിശദീകരണം

  • 8th January 2022
  • 0 Comments

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ എം എൽ എ യുടെ മുഖത്തടിച്ച സംഭവത്തിൽ സംഭവത്തില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ പങ്കജ് ഗുപ്ത. ”വ്യാപകമായി പ്രചരിച്ച വീഡിയോയിലുള്ളത് എന്റെ ചാച്ചയാണ്. അദ്ദേഹം പതിവായി ചെയ്യാറുള്ളത് പോലെ എന്റെ കവിളില്‍ തലോടുക മാത്രമാണ് ചെയ്തത്”- എന്ന് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പി എം.എല്‍.എയെ വേദിയില്‍ വെച്ച് ഒരു കര്‍ഷകന്‍ പരസ്യമായി കരണത്തടിച്ചത്. ബി.ജെ.പി എം.എല്‍.എ പങ്കജ് ഗുപ്തയ്ക്കായിരുന്നു തിങ്ങി നിറഞ്ഞ സദസിന് മുന്നില്‍ വെച്ച് കര്‍ഷകനോട് അടി വാങ്ങേണ്ടി വന്നത്. […]

കർഷക പ്രതിഷേധം നൂറ്റിയൊന്നാം ദിനത്തിൽ; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും

  • 7th March 2021
  • 0 Comments

ദില്ലി: കർഷക പ്രതിഷേധത്തിന്റെ നൂറ്റിയൊന്നാം ദിനമായ ഇന്ന് കിസാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. രാവിലെ 11.30 ന് എഐസിസി ആസ്ഥാനത്ത് നിന്നാണ് മാർച്ച് തുടങ്ങുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണ് പ്രധാനമന്ത്രിക്ക് സമർപ്പിക്കും. ദില്ലി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മാർച്ച്. നവംബര്‍ 27 നാണ് ദില്ലി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ പ്രക്ഷോഭം എത്തിയത്. നിയമങ്ങൾ പിൻവലിക്കാതെ മടക്കമില്ലെന്നാണ് നൂറാം ദിനത്തിലും കര്‍ഷകര്‍ പറയുന്നത്. കര്‍ഷകരുമായി സര്‍ക്കാര്‍ […]

National

‘കാര്‍ഷികനിയമം രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കണം, സമര ശേഷം പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നു’: അമരീന്ദര്‍ സിംഗ്

  • 21st February 2021
  • 0 Comments

ദില്ലി: കര്‍ഷകസമരം അവസാനിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. നിലവിലെ സാഹചര്യത്തില്‍ കാര്‍ഷികനിയമങ്ങള്‍ രണ്ടു വര്‍ഷത്തേക്ക് മരവിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. സമരത്തിനു ശേഷം പാക്കിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നു എന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു. രാജ്യവ്യാപക മഹാപാഞ്ചായത്തുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സമരം സംയുക്ത കിസാന്‍ മോര്‍ച്ച കൂടുതല്‍ ശക്തമാക്കി. ചര്‍ച്ച സംബന്ധിച്ച്‌ കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും നീക്കുപോക്കുണ്ടെങ്കില്‍ മാത്രം ചര്‍ച്ചക്ക് തയ്യാറായാല്‍ […]

National

കർഷക പ്രക്ഷോഭം; രണ്ടായിരം സ്ത്രീകൾ ഡൽഹിയിലേക്ക്

  • 15th December 2020
  • 0 Comments

കർഷക പ്രക്ഷോഭത്തിൽ അണിചേരാൻ രണ്ടായിരം സ്ത്രീകൾ ഡൽഹിയിലേക്ക്. കർഷകരുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന് ഗാന്ധിയൻ അന്നാ ഹസാരെ വ്യക്തമാക്കി. രണ്ടോ മൂന്നോ സംസ്ഥാനങ്ങളിലെ കർഷകർ മാത്രമാണ് നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളതെന്ന് കേന്ദ്രമന്ത്രി തവർ ചന്ദ് ഗെഹ്ലോട്ട് ആരോപിച്ചു. സമരത്തിനെത്തിയ കർഷകരുടെ ട്രാക്ടറുകൾ യു.പി പൊലീസ് പിടിച്ചെടുത്തുവെന്ന് ഭാരത് കിസാൻ യൂണിയൻ(ഭാനു) നേതാക്കൾ അറിയിച്ചു. ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം ഇന്ന് ഇരുപതാം ദിവസത്തിലേക്ക് കടന്നു. സിംഗു അതിർത്തിയിലേക്ക് പ്രക്ഷോഭം നടത്തുന്നവരുടെ കുടുംബങ്ങളും നീങ്ങിത്തുടങ്ങി. […]

Local

നേരിടുന്നത് ഇതുവരെയില്ലാത്ത കഷ്ടപ്പാട്; കാണാതെ പോകരുത് ക്ഷീരകര്‍ഷകരുടെ ഈ ദുരവസ്ഥ

അവാര്‍ഡിനര്‍ഹനായ ക്ഷീരകര്‍ഷകന് കൊറോണക്കാലത്ത് ലഭിച്ചത് ലക്ഷങ്ങള്‍ തിരച്ചടക്കാനുള്ള നോട്ടീസ് കാര്‍ഷിക കേരളത്തിന്റെ നട്ടെല്ലാണ് ക്ഷീര കര്‍ഷകര്‍. ഒട്ടേറെ പേരാണ് പശുവിനെ വളര്‍ത്തുന്നത് ഉപജീവന മാര്‍ഗ്ഗമായി ജീവിക്കുന്നത്. പല തരത്തിലുള്ള ആനുകൂല്യങ്ങളും മറ്റും ഗവണ്‍മെന്റ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇതെല്ലാം ശരിയായ രീതിയില്‍ കര്‍ഷകരിലേക്ക് എത്തുന്നുണ്ടോ അവര്‍ക്ക് ആവശ്യത്തിന്് പ്രോത്സാഹനം ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. വര്‍ഷങ്ങളോളമായി ക്ഷീരകര്‍ഷക രംഗത്ത് തുടരുന്ന വ്യക്തിയാണ് ചെറുകുളത്തൂര്‍ വെണ്ണാറയില്‍ ഗോപാലനും കുടുംബവും. ക്ഷീരകര്‍ഷക അവാര്‍ഡിനുവരെ അര്‍ഹനായ ഇദ്ദേഹം നിലവില്‍ പതിനഞ്ചോളം പശുക്കളെയാണ് വളര്‍ത്തുന്നത്. എന്നാല്‍ കരുതുന്നപോലെ […]

Kerala

വയനാട്ടിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങ്: കോഴിക്കോട്ട് രണ്ട് ന്യായവില വിപണികള്‍ തുറന്നു

കോഴിക്കോട്; പ്രളയത്തില്‍ തകര്‍ന്ന വയനാടിന്റെ കാര്‍ഷിക അന്തരീക്ഷം തിരിച്ചു പിടിക്കുന്നതിന് ജില്ലയിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് തൊഴില്‍- എക്സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണ്‍ അഭ്യര്‍ഥിച്ചു. വയനാട്ടിലെ പ്രളയബാധിത പ്രദേശത്തെ ഉത്പന്നങ്ങള്‍ സംഭരിച്ച് ന്യായവിലയില്‍ വിറ്റഴിക്കുന്നതിന് കോഴിക്കോട് സിവില്‍സ്റ്റേഷനിലും മുതലക്കുളം മൈതാനിയിലും ആരംഭിച്ച വിപണികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്പന്നത്തിന്റെ യഥാര്‍ഥ വിലയെക്കാള്‍ കൂടുതള്‍ നല്‍കി കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ […]

error: Protected Content !!