Kerala News

വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയ യുവാവിന് മർദ്ദനം; പത്ത് സിഐടിയു പ്രവർത്തകർക്കെതിരെ കേസ്’

കണ്ണൂരിൽ വിലക്കിയ കടയിൽ നിന്ന് സാധനം വാങ്ങിയതിന്റെ പേരിൽ സിഐടിയു തൊഴിലാളികൾ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉൾപ്പെടെ പത്ത് പേർക്കെതിരെ കേസെടുത്തു. പയ്യന്നൂർ മാതമംഗലത്ത് നോക്കുകൂലി തർക്കം നിലനിൽക്കുന്ന എസ്ആർ അസോസിയേറ്റ്സ് എന്ന ഹാർഡ്‍വെയർ ഷോപ്പിൽ നിന്നും സാധനങ്ങൾ വാങ്ങിയതിനാണ് അഫ്സൽ എന്നയാളെ സിഐടിയു തൊഴിലാളികൾ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയത്. ഈ കടയിൽ നിന്നും സാധനങ്ങൾ വാങ്ങരുതെന്ന് സിഐടിയുക്കാർ വിലക്കിയിരുന്നുവെന്നാണ് പരിക്കേറ്റ അഫ്സൽ പറയുന്നത്.

ആക്രമണത്തിൽ അഫ്സലിന്റെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റു. അഫ്സലിപ്പോൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്ത് വിട്ടിരുന്നു. സിഐടിയുക്കാ‍ർ വിലക്കിയ കടയിൽ നിന്നും സാധനം വാങ്ങിയതിനാണ് തന്നെ മർദ്ദിച്ചതെന്നാണ് അഫ്സൽ പ്രതികരിച്ചത്. എന്നാൽ അതേസമയം, സമരം പൊളിക്കാനെത്തിയ ആളെയാണ് കൈകാര്യം ചെയ്തതെന്നാണ് സിഐടിയു യൂണിയൻ സെക്രട്ടറിയുടെ വിശദീകരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!