National

കര്‍ഷക നേതാവ് ജഗജിത് സിങ് ഡല്ലേവാളിന്റെ നിരാഹാരസമരം 39ാം ദിനത്തിലേക്ക്; ഡല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ കര്‍ഷക നേതാവ് ജഗജിത് സിങ് ഡല്ലേവാളിന്റെ നിരാഹാരസമരം 39-ാം ദിവസത്തിലേക്ക്. ഡല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രിംകോടതി നിര്‍ദ്ദേശം.

താങ്ങുവില നിയമപരമാക്കുക, കടങ്ങള്‍ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഖനൗരിയിലെ സമരം. താങ്ങുവില ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ യോഗത്തില്‍നിന്നും വിട്ടുനില്‍ക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. ഈ സമിതിക്ക് തീരുമാനം എടുക്കാന്‍ കഴിയില്ല എന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ വൈദ്യസഹായം തേടുന്നകാര്യം പരിഗണിക്കുമെന്നാണ് ഡല്ലേവാള്‍ അറിയിച്ചിരിക്കുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!