Kerala News

ഉമ്മന്‍ ചാണ്ടി യുഡിഎഫ് ചെയര്‍മാനായേക്കും

മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ അനിശ്ചിതത്വം നീങ്ങുന്നു. യുഡിഎഫ് ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി വന്നേക്കുമെന്നാണ് വാര്‍ത്തകള്‍. അതല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയെ പ്രചരണ സമിതി അധ്യക്ഷനാക്കണമെന്നാണ് മിക്ക നേതാക്കളും ആവശ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് യുഡിഎഫിനെ നയിക്കണമെന്നും കോണ്‍ഗ്രസ് ഉന്നത നേതൃത്വം അറിയിക്കുന്നു.

ഘടകക്ഷികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് എഐസിസിയുടെ തന്ത്രപരമായ നീക്കം. ഇതിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. മുന്നണി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി എന്‍സിപി നേതൃത്വവുമായി ചര്‍ച്ച നടത്തും. ന്യൂനപക്ഷങ്ങള്‍ക്ക് ഇടയില്‍ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ച് പിടിക്കാനാണ് തന്ത്രം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നത് ഗ്രൂപ്പ് തര്‍ക്കത്തിന് ഇടയാക്കുമെന്നും നിഗമനം.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് നേരത്തെ താരിഖ് അന്‍വര്‍ കേരളത്തിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായും മുതിര്‍ന്ന ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ചിരുന്നു. താരിഖ് അന്‍വര്‍ ശരത് പവാറുമായും ചര്‍ച്ച നടത്തുമെന്നും വിവരം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!