News

ബസില്‍ കയറുന്നതിനിടെ റോഡിലേക്ക് വീണ് ഗർഭിണി മരിച്ചു

കണ്ണൂർ: ബസില്‍ കയറുന്നതിനിടെ റോഡിലേക്ക് വീണ് നെടുംപൊയിൽ വാരപീടികയിൽ ഗർഭിണി ‌മരിച്ചു. പെരുംന്തോടിയിലെ കുരീക്കാട് മറ്റത്തിൽ ബിനുവിന്റെഭാര്യ ദിവ്യ(26) ആണ് മരണപ്പെട്ടത്. ആറുമാസം ഗർഭിണിയായിരുന്നു ദിവ്യ.

കണ്ണൂരിലെ മിംസ് ആശുപത്രിയിൽ നഴ്സായ ദിവ്യ ഇന്ന് രാവിലെ ഏഴുമണിയോടെ ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ബസ് കയറുന്നതിനിടെ ആണ് അപകടം. ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വസ്ത്രം കാലിൽ കുടുങ്ങി റോഡിൽ തലയടിച്ച് വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!