Kerala Local News

ഇന്ന് അത്തം; മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി

ഇന്ന് അത്തം. പൂക്കളമൊരുക്കി മലയാളിക്ക് കാത്തിരിപ്പിന്‍റെ പത്തു നാളുകള്‍. മഹാബലിയെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങിക്കഴിഞ്ഞു. തിരുവോണത്തിന് ഇനി പത്ത് നാളുകള്‍ കൂടി മാത്രം.

അത്തപ്പൂക്കളങ്ങളുടെ വര്‍ണ വൈവിധ്യങ്ങള്‍ ഇന്ന് മുതല്‍ മലയാളിയുടെ മനസ്സിനും നിറം നല്‍കുന്നു. പൂക്കളും പൂ വിളികളും വിദൂര ദേശങ്ങളില്‍ കഴിയുന്ന മലയാളിയുടെ മനസ്സിന് ഗൃഹാതുരത്വത്തിന്‍റെ സുഖമുള്ള നോവുകളാവും.

ചിങ്ങക്കൊയ്ത്തിന്‍റെ സമൃദ്ധിയിലേക്ക് കണ്ണ് തുറക്കുന്ന ഓണക്കാലം ഇന്ന് മലയാളിക്ക് അന്യമായിക്കഴിഞ്ഞു. ഓണം ആഘോഷങ്ങളിലേക്ക് മാത്രം ചുരുങ്ങുകയും ചെയ്തു.

പൂശേഖരിക്കാന്‍ കുട്ടികള്‍ കൂടയുമായി ഇറങ്ങുന്നത് ഇന്ന് അപൂര്‍വ്വ കാഴ്ചയാണ്. പണ്ടൊക്കെ തൊടികളിലും പുരയിടത്തിലുമൊക്കെ പൂക്കളുടെ വസന്തമായിരിക്കും. “പൂവേ പൊലി’ പാടി കുട്ടികള്‍ പൂക്കളിറുക്കും. പുലര്‍ച്ചെയിറങ്ങി കൂടകള്‍ നിറച്ച് പൂക്കളുമായി ഒത്തൊരുമയോടെ കളങ്ങളൊരുക്കും .

ചിങ്ങക്കൊയ്ത്തിന്‍റെ ചരിത്രം മറഞ്ഞ ഇന്ന് തൊടിയും പച്ചപ്പും പോലുമില്ല. വയലുകള്‍വരെ നികത്തി മണിമാളികകള്‍ പണിയുന്ന ഇന്നത്തെ സാഹചര്യത്തില്‍ പൂവുകള്‍ കടകളില്‍നിന്ന് വിലയ്ക്കുവാങ്ങേണ്ടിവരുന്നു. ചുരുക്കത്തില്‍, പൂക്കളമൊരുക്കാന്‍ ചെലവേറിയെന്നര്‍ഥം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!