കിങ്സ്റ്റണ്‍ : വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയ സാധ്യത. 468 റണ്‍സിന്റെ വിജയ ലക്‌ഷ്യം പിന്തുടരുന്ന വിന്‍ഡീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 45 റൺസിന് രണ്ടു വിക്കറ്റ് നഷ്ടമായി. ജോണ്‍ കാംബെല്‍ (16), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (3) എന്നിവരാണ് പുറത്തായത്.
രണ്ടു ദിവസവും എട്ടു വിക്കറ്റും ശേഷിക്കെ വിന്‍ഡീസിന് ജയിക്കാന്‍ 423 റണ്‍സ് കൂടി വേണം. ഡാരന്‍ ബ്രാവോയും (18), ഷമാര്‍ ബ്രൂക്ക്‌സുമാണ് (4) ക്രീസില്‍. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും വിക്കറ്റുകള്‍ നേടി.
ഒന്നാം ഇന്നിങ്‌സില്‍ 299 റണ്‍സ് ലീഡ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ഫോളോഓണ്‍ ചെയ്യിക്കാതെ രണ്ടാമത് ബാറ്റു ചെയ്ത് നാലിന് 168 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. അജിങ്ക്യ രഹാനെയും (64), ആദ്യ ഇന്നിങ്‌സിലെ സെഞ്ചുറി വീരന്‍ ഹനുമ വിഹാരിയും (53) അര്‍ധ സെഞ്ചുറികളുമായി പുറത്താകാതെ നിന്നു.

