എറണാകുളം: എറണാകുളം കോതമംഗലത്ത് യുവാവിനെ വിഷം കൊടുത്ത് കൊന്ന കേസില്‍ പ്രതിയായ പെണ്‍സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാരക്വിറ്റ് എന്ന കീടനാശിനിയാണ് മാതിരപ്പള്ളി സ്വദേശി അന്‍സിലിനെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. എന്നാല്‍ ഇത് എന്തില്‍ കലക്കിയാണ് നല്‍കിയതെന്ന് വ്യക്തമല്ല. ചേലാടുള്ള കടയില്‍ നിന്നാണ് കളനാശിനി വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്.
അന്‍സിലിന്റെ കൊലയ്ക്ക് കാരണം സാമ്പത്തിക തര്‍ക്കമെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ യുവതി നല്‍കിയ കേസ് പിന്‍വലിക്കാന്‍ അന്‍സില്‍ പണം വാഗ്ദാനം ചെയ്തിരുന്നു. ഈ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലയ്ക്ക് മുന്‍പ് പ്രതി കൃത്യമായ ആസൂത്രണവും നടത്തി അന്‍സിലിനെ വിളിച്ചു വരുത്തുന്നതിന് മുന്‍പ് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു.

