സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി. വയനാട് പെര്യ സ്വദേശി റെജി (45) , ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി (70) എന്നിവരാണ് മരണപ്പെട്ടത്.
ഓട്ടോഡ്രൈവറായിരുന്ന വയനാട് പെര്യ സ്വദേശി റെജിയ്ക്ക് കഴിഞ്ഞ 17 നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞമാസം 25 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
ലോട്ടറി വിൽപന തൊഴിലാളിയായിരുന്ന മരിച്ച ആലുവ കീഴ്മാട് സ്വദേശി ചക്കാലപ്പറമ്പിൽ സി കെ ഗോപി കൊവിഡ് സ്ഥിരീകരണത്തെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

