News

ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു

ഡല്‍ഹിയില്‍ മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരിച്ചു. സിസ്റ്റര്‍ അജയ മേരിയാണ് മരിച്ചത്. എഫ്‌ഐഎച്ച് ഡല്‍ഹി പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യാള്‍ ആയിരുന്നു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ പുറത്ത് വിട്ട കണക്കനുസരിച്ച് 89,802 പേര്‍ക്കാണ് ഇത് വരെ ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചത്. 2803 പേര്‍ ഇത് വരെ ഡല്‍ഹിയില്‍ മാത്രം മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.

ഒരാഴ്ച്ചയായി പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറയുന്നത്. രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതും ആശ്വാസകരമാണ്. രോഗമുക്തി നിരക്ക് 66.79 ആയി ഉയര്‍ന്നു. 26,270 പേരാണ് ഡല്‍ഹിയില്‍ നിലവില്‍ കോവിഡ് രോഗബാധിതരായി ചികിത്സയില്‍ ഉള്ളത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!