രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 35,365 ആയി. 1755 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 1008 പുതിയ കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഇതില്‍ 26 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 11,506 കോവിഡ് കേസുകളായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലാണ്. 751 പേര്‍ക്കാണ് മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നഗരത്തില്‍ മൊത്തം രോഗികള്‍ 7625. രണ്ടാമത് ഗുജറാത്താണ്. 326 പുതിയ കേസുകള്‍ ഗുജറാത്തില്‍ കണ്ടെത്തി. രാജ്യത്ത് ഇതുവരെ 1152 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കണ്ടത്. 77 പേര്‍. 9065 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.

