
രാത്രി കാലങ്ങളിൽ ആഡംബര കാറുകളുടെ ലോഗോ,ബാറ്ററി മോഷ്ടിക്കുന്ന സംഘം സജീവമാകുന്നതായി പരാതി. കുന്ദമംഗലം, ചേരിഞ്ഞാൽ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം വ്യാപകമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വാഹങ്ങളുടെ ലോഗോ മോഷണം പോയി.ബിഎംഡബ്ലിയു, പോർഷെ,തുടങ്ങിയ കാറുകളുടെ ലോഗോകളാണ് മോഷ്ടിക്കുന്നത്.വിലകൂടിയ കാറുകളുടെ ലോഗോ മോഷ്ടിച്ച് വിൽപ്പന നടത്തുകയാണ് കുട്ടി കള്ളന്മാർ.ഇത്തരം ലോഗോ വാങ്ങാൻ പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.ആയിരക്കണക്കിന് വില വരുന്ന ലോഗോകളാണ് വിദ്യാർത്ഥികൾ നിന്ന് തുച്ഛമായ വിലയ്ക്ക്വാങ്ങുന്നത്.കഴിഞ്ഞദിവസം കുന്ദമംഗലത്ത് നിന്ന് ഇത്തരം വിദ്യാർത്ഥികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായത്.ചേരിഞ്ചാൽ ഭാഗത്തുനിന്ന് ഇത്തരത്തിൽ ലോഗോ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വളരെ ആസൂത്രിതമായാണ് മോഷണം നടത്തുന്നത്. പകൽ സമയങ്ങളിൽ വാഹനങ്ങൾ കണ്ടെത്തി ഇരുട്ടിൻറെ മറവിലാണ് ഇവരുടെ മോഷണം. വാട്സ്ആപ്പ് മുഖാന്തരമാണ് വില്പന നടത്തുന്നത്. നിലവിൽ കുന്ദമംഗലം പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്.
ദിവസങ്ങൾക്കു മുമ്പ് ഇത്തരത്തിൽ മോഷണം നടത്തുന്ന വിദ്യാർത്ഥികളെ പോലീസ് കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു.പോലീസിൻറെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.ഇത്തരത്തിൽ കിട്ടുന്ന പണം’ആർഭാട ജീവിതത്തിനാണ് വിദ്യാർത്ഥികൾ ഉപയോഗിക്കുന്നത്.