സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകമായി കിടക്കകള്‍ സജ്ജമാക്കണമെന്ന് നിർദേശമുണ്ട്. കൊവിഡ് സ്ഥിരീകരിച്ചാൽ അതേ ആുപത്രിയിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് മാർഗനിർദേശ പറയുന്നു.
രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ അതിവേഗ വര്‍ദ്ധന. 3500 നോട് അടു കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7% ആയി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രോഗബാധ രൂക്ഷം. 694 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ രോഗബാധിതര്‍ 300 കടന്നു. കഴിഞ്ഞ മാസം 20 മരണം സ്ഥിരീകരിച്ചു. 2000 ലേറെ പേര്‍ ചികിത്സയിലുണ്ട്. കോവിഡ് രോഗികള്‍ക്കായി കിടക്കകള്‍ മാറ്റിവയ്ക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ടുള്ള സര്‍ജ് പ്ലാനുകള്‍ എല്ലാ ജില്ലകളും തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ മുമ്പത്തെപ്പോലെ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

