Kerala News

ലോൺ അടവ് മുടങ്ങി, എല്ലാരോടും തരാം തരാം എന്ന് പറയുന്നത് നാണക്കേട്: അഖില

സത്യം പറഞ്ഞതിനാണ് തനിക്കെതിരെ നടപടി എടുത്തതെന്ന് കെഎസ്ആർടിസി വനിതാ കണ്ടക്ടര്‍ അഖില. 41 ദിവസമായി ശമ്പളം ലഭിച്ചില്ലെന്നത് സത്യമായിരുന്നു. പ്രതിഷേധിച്ച് സര്‍ക്കാരിനെ ഇകഴ്ത്താനല്ല ശ്രമിച്ചത്. പണമില്ലാതെ ജീവിക്കാനാകില്ല. ഒരുദിവസം മാത്രമാണ് പ്രതിഷേധിച്ചതെന്നും അഖില പറഞ്ഞു.

‘‘കള്ളത്തരം ചെയ്തിട്ട് ഉണ്ടായ നടപടിയല്ല. സത്യം പറഞ്ഞതിനാണ് നടപടിയെടുത്തത്. കള്ളം പറഞ്ഞിട്ടില്ല. 41 ദിവസമായി ശമ്പളം കിട്ടിയില്ല എന്നത് സത്യമായിരുന്നു. അപകീർത്തിപ്പെടുത്താനോ സ്ഥാപനത്തെ ഇകഴ്ത്തിക്കാണിക്കാനോ വേണ്ടി ചെയ്തതല്ല.

പണം ഇല്ലാതെ ജീവിക്കാൻ പറ്റില്ലല്ലോ. എല്ലാ കാര്യത്തിനും പണം വേണം. അതിനുവേണ്ടിയാണ് ജോലി ചെയ്യുന്നത്. അതു കിട്ടാതെ വരുമ്പോൾ നമുക്കുണ്ടാകുന്ന മാനസിക സംഘർഷമുണ്ടല്ലോ. വായ്പാ അടവ് മുടങ്ങുമ്പോൾ അതിന്റെ ബുദ്ധിമുട്ടുണ്ട്. മാസശമ്പളം വാങ്ങുന്നവർ എല്ലാ ബില്ലുകളും അടയ്ക്കുന്നത് മാസത്തിന്റെ ആദ്യമാണ്. എല്ലാവരോടും തരാം തരാം എന്നു പറയുന്നതിന്റെ നാണക്കേടുമുണ്ടെന്നും അഖില വ്യക്തമാക്കിൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!