തൃശൂർ: വേളാങ്കണ്ണയിൽ തീർത്ഥയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ബസ് മറിഞ്ഞു. ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. സംഭവത്തിൽ 2 പേർ മരിച്ചു. നെല്ലിക്കുന്ന് സ്വദേശി അറുപത് വയസുള്ള ലില്ലിയും എട്ടു വയസ്സുള്ള റയോണും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
നാഗപട്ടണം മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചത്. ഒറത്തുൽ നാടിന് സമീപം ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. ബസിൽ ആകെ 51 പേരായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ 38 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
ആദ്യം നാല് പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ സ്ഥിരീകരിച്ചത് രണ്ടു മരണം എന്ന് മന്ത്രി കെ രാജൻ വ്യക്തമാക്കുകയായിരുന്നു. തഞ്ചാവൂർ കളക്ടറുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു. കലക്ടർ ഉൾപ്പെടെയുള്ള സംഘം അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

