National News

കര്‍ഷകര്‍ക്ക് പറയാനുള്ളത് കേന്ദ്ര സര്‍ക്കാര്‍ കേട്ടെ മതിയാകൂ: കമല്‍ഹാസന്‍

kamal haasan: Kamal Haasan's 'Hindu extremist' remark stirs row; BJP seeks  EC action - Times of India

കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍ രംഗത്ത്.

സമരം ചെയ്യുന്ന കര്‍ഷകരെ സര്‍ക്കാര്‍ ഇനിയും അവഗണിക്കരുതെന്നും അവർ പറയുന്നത് സര്‍ക്കാര്‍ കേട്ടേ മതിയാകു എന്നും കമല്‍ഹാസന്‍ പറഞ്ഞു.

ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിവാര്‍ ചുഴലിക്കാറ്റില്‍ പ്രതിസന്ധി നേരിട്ട ജനങ്ങള്‍ക്കായി തമിഴ്‌നാട് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ തൃപ്തരല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പരിഹാരം കാണാന്‍ ഇതുവരെ സര്‍ക്കാരിനായിട്ടില്ല. ആദ്യഘട്ടത്തില്‍ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ കര്‍ഷകര്‍ പിന്നോട്ടില്ലെന്ന് കണ്ടതോടെയാണ് ഒടുവില്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!