ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശത്തും ശക്തമായ മലിനീകരണത്തിനെത്തുടര്ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ദീപാവലിക്കു ശേഷം ഡല്‍ഹിയിലും പരിസരപ്രദേശത്തും വായു മലിനീകരണത്തിന്റെ വലിയതോതില്് വര്‍ധിച്ചിരുന്നു. നവംബര്‍ അഞ്ചുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ശൈത്യകാലത്ത് പടക്കം പൊട്ടിക്കുന്നതിനും അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

