കുന്ദമംഗലം; കുന്ദമംഗലം എ.എം എല്‍ പി സ്ക്കൂളില്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേള നടത്തി. മൂന്ന് മണിക്കൂറിനുള്ളില്‍ പുതുമയാര്‍ന്നതും കൗതുകവും നിറഞ്ഞ വിവിധ ഇനങ്ങള്‍ തല്‍സമയം കൊച്ചു വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.ഔഷധ സസ്യങ്ങള്‍, മുത്ത് കൊണ്ടുള്ള ഉപകരണങ്ങള്‍. വെജ് റ്റബിള്‍ , പ്രിന്റിഗ്, ഫാബ്രിക്ക് ക ള ര്‍,വര് ണ്ണ കടലാസ് കൊണ്ട് വിവിധ കളി കോപ്പുകള്‍, ക്ലേ മോഡല്‍: വിവിധ തരംപൂവുകള്, പുരാവസ്തുക്കള്‍, പഴയ നാണയങ്ങള്‍, വിവിധ രാഷ്ട്രങ്ങളുടെ സ്റ്റാമ്പുകള്‍, എന്നിവയുടെ പ്രദര്‍ശനവും നടന്നു. പി.ടി.എ പ്രസിഡണ്ട് സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപിക നദീറ അധ്യക്ഷത വഹിച്ചു. അധ്യാപകരായ, സുവിജ, സുധ, സാജു, മുജീബ് കക്കാട്, മുജീബുദ്ധീന്‍ നേതൃത്വം നല്കി