കോഴിക്കോട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം. കോവിഡ് ബാധിച്ച് മാവൂർ കുതിരാടം സ്വദേശി കമ്മുക്കുട്ടി(58) മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് മരണപ്പെട്ടത്. മെഡിക്കൽ കോളജിൽ കമ്മുക്കുട്ടിയെ പ്രവേശിപ്പിച്ചത് ഇന്നലെ രാത്രിയാണ്. 10 മണിയോടെ മരണം സംഭവിച്ചു.
വൃക്ക സംബന്ധമായ അസുഖത്തിന് മൂന്ന് വർഷമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. ന്യുമോണിയയും ബാധിച്ചിരുന്നു.

