കുന്ദമംഗലം മുക്കം റോഡില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് മരത്തിന്റെ കൊമ്പ് പൊട്ടി വീണ് അപകടം. മീന്‍മാര്‍ക്കറ്റിന് സമീപം നാലുമണിയോടെയാണ് സംഭവം നടന്നത്. കാറിന്റെ മുന്നിലെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. കോഴിക്കോട് നിന്ന് ചാത്തമംഗലത്തേക്ക് പോവുകയായിരുന്ന അഭിലാഷിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും പരിക്കില്ല.
കുന്ദമംഗലം ചൈനടവറിന്റെ എതിര്‍വശത്ത് നില്‍ക്കുന്ന ഈ മരത്തിന്റെ കൊമ്പുകള്‍ വീണ് നിരവധി തവണ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. റോഡിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന ഈ മരം അടുത്തുള്ള ബസ് സ്‌റ്റോപ്പിനും ഇത് ഭിഷണിയാണ്. മരം മുറിച്ചുമാറ്റണമെന്നാശ്യപ്പെട്ട് പിഡ്ബ്യൂഡിയില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.