കൊടുവള്ളി : ഭിന്നശേഷിയുള്ള കുട്ടിയുടെ എസ് എസ് എൽ സി വിജയത്തിൽ ഫേസ്ബുക്കിൽ അനുമോദനം രേഖപ്പെടുത്തിയ പോസ്റ്റിനു താഴെ, കുട്ടിയെ അപമാനിക്കുന്ന രീതിയിൽ ഫേസ്ബുക്ക് കമൻറ് ചെയ്ത സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മീഷൻ അംഗം. വിഷയത്തിൽ നിയമ നടപടികൾക്ക് ശുപാർശ ചെയ്തു. ഭിന്നശേഷിയുള്ള കുട്ടികൾക്ക് നേരെയുള്ള ഇത്തരം കേസുകൾക്ക് അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്നതാണെന്ന് ബാലാവകാശ കമ്മീഷൻ അംഗം കൂട്ടി ചേർത്തു.
അതേ സമയം ഫേസ്ബുക്കിലൂടെ മോശമായ രീതിയിൽ പ്രതികരണം നടത്തിയ വിഷയത്തിൽ മുഹമ്മദ് റസ്ബിലിൻെറ കുടുംബം കൊടുവള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കൊടുവള്ളി കാരാട്ട് ബഷീറിന്റെ മകനെ മുഹമ്മദ് റസ്ബിലിനെ അനുമോദിച്ച് സുഹൃത്ത് അലി മേപ്പാല ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിന് താഴെ കുരങ്ങന്റെയും,കഴുതയുടെയും ചിത്രം നൽകിയും,ചില മോശം വാചകങ്ങൾ നൽകിയും സക്കീർ പുഴങ്കരയെന്ന ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്നും കമെന്റുകൾ ഇടുകയായിരുന്നു.
കണ്ണിനും കാലിനും തുടങ്ങി 70% ത്തിൽ കൂടുതൽ വൈകല്യമുള്ള കുട്ടി പരീക്ഷയിൽ മികച്ച വിജയം നേടിയ നേട്ടത്തെ അഭിനന്ദിക്കേണ്ടതിനു പകരം അപമാനിച്ചത് ചരിത്രത്തിൽ തന്നെ കേട്ട് കേൾവി ഇല്ലാത്തതാണ്. ഏറെ ക്രൂരമാണ്.

