കുന്ദമംഗലം. ഏപ്രില്‍ 6 ന് ആരംഭിച്ച കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് ഗ്രാമോത്സവത്തിന് വര്‍ണ്ണശബളമായ സമാപനം. പന്തീര്‍പ്പാടം സെഞ്ച്വറി ഹാളില്‍ രാവിലെ അംഗന്‍വാടി കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിച്ച പരിപാടി കുടുംബശ്രീ അംഗങ്ങളുടെ പരിപാടികളോടെ രാത്രി സമാപിച്ചു. സമാപന സമ്മേളനം വിദ്യാഭ്യസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വത്സന് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. എട്ടാം വാര്‍ഡ് മെമ്പര്‍ കെ കെ സി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ് ലാല്‍, ഗ്രാപഞ്ചായത്ത് മെമ്പര്‍ പി കൗലത്ത്,എംപി കേളക്കുട്ടി, പി കൃഷ്കുട്ടനായര്, സുനില്‍കുമാര്‍ കെ, ചന്ദ്രമോഹന്, സി അബ്ദുറഹിമന്‍, യുസഫ് മാസ്റ്റര്‍, തല്‍ഹത്ത് എം കെ, ഷൈജു വി കെ, ഗിരിജ കെ, ശേഖരന് എം, മണിരാജ് പൂനൂര് തുടങ്ങിയവര്‍ സംസാരിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത്എട്ടാം വാര്‍ഡ് ഗ്രാമോത്സവം സമാപിച്ചു

