Kerala kerala

മാസപ്പടി കേസ്; എസ്എഫ്‌ഐഒ പിടിച്ചെടുത്ത രേഖകള്‍ ഇഡിക്ക് ഉടന്‍ കൈമാറില്ല

തിരുവനന്തപുരം: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ പിടിച്ചെടുത്ത രേഖകള്‍ ഇഡിക്ക് ഉടന്‍ കൈമാറില്ല. ഇരുപത്തി അയ്യായിരത്തിലധികം പേജുകള്‍ അനുബന്ധ രേഖകളായി ഉണ്ടെന്നും ഉടന്‍ കൈമാറാന്‍ ബുദ്ധിമുട്ടാണെന്നും വിചാരണ കോടതി ഇഡിയെ അറിയിച്ചു.

മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് കോടതി ഇഡിക്ക് കൈമാറിയിരുന്നു. സര്‍ട്ടിഫൈഡ് പകര്‍പ്പ് ആണ് എറണാകുളം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ഇഡിക്ക് കൈമാറിയത്.ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചത്. കമ്പനികാര്യ വകുപ്പിലെ 144, 145, 447 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ഈ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കഴിഞ്ഞദിവസം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി അംഗീകരിക്കുകയും കുറ്റപത്രം ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയില്‍ അപേക്ഷ നല്‍കിയത്. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി കുറ്റപത്രത്തിന്റെ സര്‍ട്ടിഫൈഡ് കോപ്പി ഇഡിയുടെ അഭിഭാഷകന് നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ കേസില്‍ 11-ാം പ്രതിയാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!