Kerala kerala

കഞ്ചാവ് കേസില്‍ സമീര്‍ താഹിറിന് എക്‌സൈസ് നോട്ടീസ്

സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും കഞ്ചാവുമായി പിടിയിലായ കേസില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന് എക്സൈസിന്റെ നോട്ടീസ്. ഒരാഴ്ചക്കുള്ളില്‍ ചോദ്യം ചെയ്യാനായി ഹാജരാകാനാണ് സമീര്‍ താഹിറിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊച്ചിയിലെ സമീര്‍ താഹിറിന്റെ ഫ്‌ലാറ്റില്‍ നിന്നുമാണ് ഞായറാഴ്ച പുലര്‍ച്ചെ സംവിധായകനായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്. അതോടൊപ്പം കേസില്‍ സംവിധായരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും എക്‌സൈസ് വീണ്ടും ചോദ്യം ചെയ്യും.

അതെസമയം ഛായാഗ്രാഹകനും സംവിധായകനുമായ സമീര്‍ താഹിറിനോട് കൊച്ചിയിലെ ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലാറ്റ് ഉടമ അസോസിയേഷന്‍ മുന്നോട്ടു വന്നു . സമീറിന് ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കിയ തൃശ്ശൂര്‍ സ്വദേശിക്ക് അസോസിയേഷന്‍ കത്തു നല്‍കി. ഫ്‌ലാറ്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു സംവിധായകര്‍ പിടിയിലായ സാഹചര്യത്തിലാണ് അസോസിയേഷന്‍ ഇടപെടല്‍.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!