വാഹന പരിശോദന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി
കുന്നമംഗലം: വാഹന പരിശോദന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി. ഈ മാസം 31 വരെ വാഹനപരിശോധന നടത്തുമെന്നും ശിക്ഷാനടപടികള്‍ കര്‍ശനമാക്കുമെന്നും എ കെ ശശീന്ദ്രന് പറഞ്ഞു. കോഴിക്കോട്ട് സിഡബ്ല്യുആര്‍ഡിഎമ്മില്‍ റോഡ്സുരക്ഷയുമായി ബന്ധപ്പെട്ട് അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നിയമപാലകനായ ഐഎഎസ് ഉദ്യോഗസ്ഥന്റെ വീഴ്ചകൊണ്ടാണ് മാധ്യമ പ്രവര്ത്തകന് അതിദാരുണമായി കൊല്ലപ്പെട്ടത്. അതിന് കര്‍ശന നടപടിയുണ്ടാകും. ആ സംഭവം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള ഒരു പ്രേരണ ഉണ്ടാക്കിയിട്ടുണ്ട്. നിയമം പാലിക്കേണ്ട ബാധ്യത എനിക്കല്ല മറ്റുള്ളവര്‍ക്കാണ് എന്ന തെറ്റായ […]
