മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി
സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് അതിഥി മന്ദിരത്തില്‍ നടത്തിയ സിറ്റിംഗില്‍ നോട്ടീസ് നല്കിയ 148 അപേക്ഷകരില്‍ നിന്നും തെളിവെടുപ്പ് നടത്തി.എസ്.ബി.ഐ.യുടെ കോഴിക്കോട് മെയിന്‍ ബ്രാഞ്ചില്‍ നിന്നും 18 ലക്ഷം രൂപ വായ്പയെടുത്ത് വാങ്ങിയ വള്ളവും വലയും കടല്‍ക്ഷോഭത്തില്‍ നഷ്ടപ്പെട്ട് കടക്കെണിയിലായ മത്സ്യത്തൊഴിലാളി ഗ്രൂപ്പിന്റെ അപേക്ഷ ജില്ലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അടുത്ത സിറ്റിംഗില്‍ പരിഗണിക്കുവാന്‍ കമ്മീഷന്‍ തീരുമാനിച്ചു.കാരന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്ത മത്സ്യത്തൊഴിലാളിക്ക് 84,768 […]
