ചാന്ദ്രയാൻ 2: അഭിനന്ദനമറിയിച്ച് ഐഎസ്ആര്‍ഒ ചെയര്മാന് മുഖ്യമന്ത്രി കത്തയച്ചു
ചാന്ദ്രയാൻ 2 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ കുടുംബത്തെയാകെയും കേരള ജനതയുടെ പേരിൽ അഭിനന്ദിക്കുന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവന് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മുമ്പ് നടന്നിട്ടില്ലാത്ത പര്യവേക്ഷണവും പഠനങ്ങളും ഈ ദൗത്യത്തിലൂടെ നടത്തുമെന്നത് ശാസ്ത്രലോകത്തിനാകെയും ബഹിരാകാശപ്രേമികൾക്കും ആവേശം പകരുന്നതാണ്. ഇത്തരം ശാസ്ത്രപര്യവേഷണങ്ങൾ, ഇന്ത്യൻ ഭരണഘടനയനുസരിച്ച് നമ്മുടെ മൗലികകടമകളായ, ശാസ്ത്രീയമനോഭാവവും അന്വേഷണത്വരയും വളർത്തുന്നതിൽ ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. […]
