ട്രക്ക്, ലോറി ഡ്രൈവർമാർക്ക് മാർഗരേഖ തയ്യാറാക്കും: ഗതാഗത മന്ത്രി
ട്രക്ക്, ലോറി ഡ്രൈവർമാർക്ക് മാർഗ രേഖ തയ്യാറാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. തൊഴിൽ വകുപ്പുമായി ചേർന്നാണ് മാർഗരേഖ തയ്യാറാക്കുക. റോഡ് സുരക്ഷാ കമ്മീഷണർ, ലേബർ കമ്മീഷണർ, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവരങ്ങിയ സംഘമാണ് മാർഗ രേഖ തയ്യാറാക്കുക മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അതോറിറ്റിയോഗത്തിലാണ് തീരുമാനം. ഓരോ ജില്ലയിലും പരിശോധനക്ക് 14 പ്രത്യക സ്ക്വാഡുകൾ രൂപീകരിക്കും. മോട്ടോർ വാഹന വകുപ്പിലെയും പോലീസിലെയും ഓരോ ഉദ്യോഗസ്ഥരാണ് സ്ക്വാഡിലുണ്ടാകുക. റോഡ് സുരക്ഷാ കമ്മീഷണർ സ്ക്വാഡുകളെ ഏകോപിപ്പിക്കും. റോഡ് […]

